കൊച്ചി: ഗ്രാമീണ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റെനോ വീട്ടുപടിക്കല്‍ സേവനം എത്തിക്കുന്ന ‘വര്‍ക്ക്ഷോപ് ഓണ്‍ വീല്‍സ്’സര്‍വീസ് സൗകര്യവും ആരംഭിച്ചു. എല്ലാ സൗകര്യങ്ങളുമുള്ള ‘വര്‍ക്ക്ഷോപ് ഓണ്‍ വീല്‍സി’ലൂടെ 80 ശതമാനം വര്‍ക്ക്ഷോപ് ജോലികളും നടത്താമെന്ന് സിഇഒയും മാനേജിങ് ഡയറക്ടറുമായ സുമിത് സ്വാഹ്നി അറിയിച്ചു.
വാഹന നിര്‍മ്മാണ കമ്പനിയായ റെനോ ഇന്ത്യ കേരളത്തില്‍ ഡെലിവറി നടത്തിയ ക്വിഡ് കാറുകളുടെ എണ്ണം ഇന്നലെ 5000ല്‍ എത്തി. ഹച്ച്ബാക്ക് വിഭാഗത്തില്‍ ഇതുവരെ 50,000 ഡെലിവറികളും, 1,25,000 ബുക്കിങ്ങുകളും ക്വിഡിന് ഇതുവരെ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: