ന്യൂദൽഹി: എസ്ബിടി അടക്കമുള്ള ആറ് അസോസിയേറ്റ് ബാാങ്കുകളെ എസ്ബിഐയിൽ ലയിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ പ്രാഥമികമായി അംഗീകാരം നൽകി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻ കൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പുർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്ട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാബാങ്ക് എന്നീ അസോസിയേറ്റ് ബാങ്കുകളേയാണ് എസ്ബിഐയിൽ ലയിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് അനുബന്ധ ബാങ്കുകളെ എസ്ബിഐയിൽ ലയിപ്പിക്കുന്നതെന്ന് സർക്കാർ അധികൃതർ വ്യക്തമാക്കി. എന്നാൽ അഞ്ച് അസോസിയേറ്റഡ് ബാങ്കുകളിലുമായി 70,000ത്തോളം ജീവനക്കാർ ഏറെ ആശങ്കയിലാണ്. സ്ഥാനക്കയറ്റം, ശമ്പള പരിഷ്കരണം തുടങ്ങിയവയിൽ വ്യത്യാസം വരുമോ എന്ന ഭയമാണ് ജീവനക്കാരെ അലട്ടുന്നത്.
എസ്ബിഐയുടെ നിലവിൽത്തെ ബാലൻസ് ഷീറ്റിന്റെ സൈസ് 28 ലക്ഷം കോടി രൂപയാണ് എന്നാൽ അഞ്ച് ബാങ്കുകളുടെ ലയനത്തോടെ ബാലൻസ് ഷീറ്റിന്റെ സൈസ് 37 ലക്ഷം കോടി രൂപയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: