ന്യൂദല്‍ഹി: ഭക്ഷ്യ സംസ്ക്കരണ മേഖലയിലെ വിദേശ നിക്ഷേപത്തിന് നിക്ഷേപകര്‍ ഇനി മുതല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം.
കൃഷിയിടങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 25 ശതമാനം വിദേശ നിക്ഷേപം വേണമെന്ന് ഭക്ഷ്യ വകുപ്പ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം.
നിലവിലെ നിര്‍ദ്ദേശങ്ങളില്‍ പുതിയ മാനദണ്ഡങ്ങള്‍ ഉള്‍കൊള്ളിക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ വകുപ്പും വ്യവസായ വകുപ്പും ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളും.
ഭക്ഷ്യ സംസ്ക്കരണത്തില്‍ വിദേശ നിക്ഷേപം ഒഴുകുന്നതു വഴി കര്‍ഷകര്‍ക്കും ഗുണങ്ങള്‍ ലഭിക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും പാഴാകുന്നത് കുറയ്ക്കാനും ഇത് വഴിവയ്ക്കും. കൂടാതെ ധാരാളം ജോലി സാധ്യതകള്‍ക്കും വഴിതുറക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഏപ്രില്‍ 2012 മുതല്‍ ഡിസംബര്‍ 2015 വരെയുള്ള കാലയളവില്‍ ഭക്ഷ്യസംസ്ക്കരണ മേഖല 5,285.66 ദശലക്ഷം ഡോളര്‍ നിക്ഷേപം കൈവരിച്ചിട്ടുണ്ട്. 2015-16 വര്‍ഷത്തില്‍ രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ 29 ശതമാനം വര്‍ധനവുണ്ടായതായും കണക്കുകള്‍ രേഖപ്പെടുത്തുന്നു.
അതേസമയം നിക്ഷേപകര്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തുക വഴി ഭക്ഷ്യ മേഖലയിലെ നിലവിലെ നിക്ഷേപങ്ങള്‍ക്ക് കോട്ടം തട്ടുമെന്ന ആശങ്കയും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: