കോട്ടയം: രാജ്യമൊട്ടുക്കുമുള്ള ഹസ്തശില്പികള് ഒരുക്കുന്ന സില്‍ക്ക് വിസ്മയക്കാഴ്ചകളുമായി ‘സില്‍ക്ക് ഇന്ത്യ 2016’ പ്രദര്‍ശന വിപണനമേള കെ. സി. മാമ്മന്‍ മാപ്പിള ഹാളില്‍ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 50ല്‍ പരം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. മൈസൂര്‍ ആസ്ഥാനമായുള്ള ‘ഹസ്തശില്പി’ സംഘടിപ്പിക്കുന്ന സില്ക്കുല്പ്പാദകരുടെയും, പട്ടുസാരി നെയ്ത്തുകാരുടെയും, സഹകരണ സ്ഥാപനങ്ങളുടെയും കൂട്ടായ്മയുടെ ഈ വര്‍ഷത്തെ സംസ്ഥാനത്തെ ആദ്യ പ്രദര്‍ശനമാണിത്.
കാലാവസ്ഥാപരവും, ഭൂമിശാസ്ത്രപരവുമായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പട്ടുകളില്‍ പ്രമുഖമായവ ടസ്സര്‍, എറി, മള്‍ബറി, മുഗാ എന്നിവയാണ്. ബീഹാര്‍, ആസ്സാം, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ടസ്സര്‍, മുഗാ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ഹസ്തശില്പിയുടെ കോര്‍ഡിനേറ്റര്‍ ടി. അഭിനന്ദ് പറഞ്ഞു. രാവിലെ 10 മുതല്‍ വൈകിട്ട് 8:30 വരെയാണ് ഫെയര്‍ നടക്കുന്നത്. 18 ന് സമാപിക്കും. പ്രവേശനം സൗജന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: