കൊച്ചി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഭാഗമായ ഫെയര്‍ ആന്റ് ലവ്ലി ഫൗണ്ടേഷന് സ്ത്രീകള്‍ക്കായി മൊബൈല്‍ അധിഷ്ഠിത കോഴ്സുകള്‍ തുടങ്ങുന്നു. സ്ത്രീകള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായകമായ ഈ കോഴ്സുകള്‍ എന്ഐഐറ്റിയുടെയും ഇംഗ്ലീഷ് എഡ്ജിന്റെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.
2020 ആവുമ്പോഴേക്ക് 50 ലക്ഷം സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമെന്ന് യൂണിലിവര്‍ സിഇഒ സഞ്ജീവ് മേത്ത പറഞ്ഞു. തുടങ്ങാന്‍ പോകുന്ന മൊബൈല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്ന സ്ത്രീകളെ തൊഴില്‍ കണ്ടെത്താനും ഫൗണ്ടേഷന് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: