കൊച്ചി: റെയ്മണ്ട് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയ ഫെറാറി ചാലഞ്ച് സിരീസ് ഇ യു 2015 ലോക കാറോട്ട മത്സരത്തില്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന ഫെറാറി ചാലഞ്ച് പരമ്പരയില്‍ 14 മത്സരങ്ങളില്‍ നിന്നായി 171 പോയിന്റുകളാണ് സിംഘാനിയ നേടിയത്. കോപ്പാ ഷെല്‍ വിഭാഗത്തില്‍ മത്സരിച്ച സിംഘാനിയ ഇറ്റലിയിലെ മുഗല്ലയില് നടന്ന ഫൈനല്‍ മത്സരത്തില്‍ നാലാം സ്ഥാനം കരസ്ഥമാക്കി.
യൂറോപ്പ്, ഏഷ്യാ പെസിഫിക്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പ്രശസ്തരായ 34 ഡ്രൈവര്‍മാരാണ് ഇത്തവണ ഫെറാറി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. 6 വാരാന്ത്യങ്ങളിലായി ഇറ്റലിയിലെ മോണ്‍സ, ഇമേല, മുഗല്ലേ, ഫ്രാന്‍സിലെ ലീ കാസ്റ്റല്ല, സ്പെയിനിലെ വലന്‍ഷ്യ, ഹങ്കറിയിലെ ബുഡാപേസ്റ്റ് എന്നിവിടങ്ങളിലായി 14 മത്സരങ്ങള്‍ നടന്നു. സ്വിറ്റ്സര്‍ലാന്റില്‍ നിന്നുള്ള കെസ്സല്‍ റേസിങ് ടീമുമൊത്താണ് ഗൗതം ഹരി സിംഘാനിയ ഇത്തവണ മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: