വേങ്ങര: മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണത്തിനായി ലക്ഷങ്ങള്‍ ചിലവാക്കുമ്പോള്‍ ഭാഗ്യക്കുറി വിറ്റ് അന്നത്തിന് വക കണ്ടെത്തുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി. ലോട്ടറി വില്‍പ്പനക്കിടയില്‍ പ്രചാരണവും ഉഷറായി പോകുന്നുണ്ട്. ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷന് ബിജെപി സ്ഥാനാര്‍ത്ഥി എ.പി.ഉണ്ണിയാണ് പ്രചാരണ രംഗത്ത് വിത്യസ്തനാകുന്നത്. വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനൊപ്പം ലോട്ടറി വില്‍പ്പന നടത്തുന്നില്ല. ഒഴിവുള്ള സമയങ്ങളിലാണ് വില്‍പ്പന.
എന്തായാലും വേങ്ങരയില്‍ എ.പി.ഉണ്ണിയും ബിജെപിയും സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു. വേങ്ങരയുടെ സമഗ്രമായ വികസനമാണ് തന്റെ സ്വപ്നമെന്ന് ഉണ്ണി പറയുന്നു. വേങ്ങരയില്‍ അനുവദിച്ച കോളേജ് ചില തല്പരകക്ഷികള് ചേര്‍ന്ന് തട്ടിയെടുത്തതും, കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതും, ജനസാന്ദ്രത കൂടിയ വേങ്ങരയില്‍ ഒരു ശൗചാലയും നിര്‍മ്മിക്കാന്‍ സാധിക്കാത്തതും ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടാണെന്ന് ഉണ്ണി കുറ്റപ്പെടുത്തുന്നു.
പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് കൂടിയായ എ.പി.ഉണ്ണിക്ക് വേങ്ങരയില്‍ വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ബിജെപി വേങ്ങര പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥി സംഗമവും പ്രവര്‍ത്തക കണ്‍വെന്‍ഷനും എ.പി.ഉണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.വി.ദാസന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: