പെരിന്തല്‍മണ്ണ: സംസ്ഥാനത്തിനകത്തും പുറത്തും നിരവധി വാഹനങ്ങള്‍ കവര്‍ച്ച ചെയ്ത വാഹന മോഷണസംഘത്തിലെ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് ഗൂഡല്ലൂര്‍ എല്ലമല ചെറുപളളിക്കല്‍ നജീബ് എന്ന ഫിറോസ് (31), കൂത്രാടന്‍ നാസര്‍ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പ്രമുഖ ആശുപത്രി പാര്‍ക്കിംഗ് ഏരിയകളില്‍ നിന്നും കാറുകളും ബൈക്കുകളും മോഷണം പോകുന്നത് പതിവായതോടെ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തമിഴ്നാട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം കാറുകളും, ബൈക്കുകളും കവര്‍ച്ച ചെയ്ത സംഘത്തേക്കുറിച്ച് തിരിച്ചറിയാനായത്.
കളവ് ചെയ്ത വാഹനങ്ങള്‍ രജിസ്ട്രേഷന് നമ്പറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഓടുന്നുണ്ട് എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലിടയിലാണ് മാരുതിക്കാറുമായി രണ്ടുപേരെ പിടികൂടാനായത്. കോഴിക്കോട്ടെ മിംസ് മെഡിക്കല്‍ കോളേജ്, മലാപറമ്പ് ഇക്ര, ബേബി മെമ്മോറിയല്‍ ആശുപത്രി, എംഇഎസ് ആശുപത്രി പെരിന്തല്‍മണ്ണ, ചുങ്കത്തറ, എടക്കര, ഗൂഡല്ലൂര്‍, ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇരുപതോളം കാറുകളും ബൈക്കുകളും ഈ സംഘം കവര്‍ച്ച ചെയ്തത്. കവര്‍ച്ച ചെയ്ത വാഹനങ്ങള്‍ കോയമ്പത്തൂര്‍ മേട്ടുപാളയം, ഊട്ടി, ഗൂഡല്ലൂര്‍, തുറപ്പളളി, മൈസൂര്‍, കര്‍ണാടകയിലെ ഹസ്സന് എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തിയതായും പ്രതികള്‍ പോലീസിനോട് പറഞ്ഞു.
പകല്‍ ആശുപത്രി പരിസരങ്ങളിലെത്തി കളവ് നടത്തേണ്ട വാഹങ്ങള്‍ കണ്ടുവെക്കും. പിന്നീട് രാത്രി 7 മണിക്കും 9 മണിക്കും ഇടയില്‍ ഡ്യൂബ്ലിക്കേറ്റ് കീ ഉപയോഗിച്ചാണ് പ്രതികള്‍ മോഷണം നടത്തുന്നത്.
മോഷ്ടിച്ച വാഹനം അന്നേ ദിവസം തന്നെ തമിഴ്നാട്ടിലെയോ കര്‍ണാടകയിലേയോ ഏതെങ്കിലും രജിസ്ട്രേഷന് നമ്പര്‍ വെച്ച് അന്യസംസ്ഥാനത്ത് കൊണ്ടുപോയി വില്‍പ്പന നടത്തും. അവിടെ എത്തിയ ശേഷം വീണ്ടും ആര് സി അടക്കമുളള വാഹനങ്ങള്‍ക്ക് അതേ നമ്പര്‍ തന്നെ നല്കി പ്രതികളുടെ പേരില്‍ എഗ്രിമെന്റ് എഴുതി വില്‍പ്പന നടത്തും. ഒര്‍ജിനല്‍ ആര് സി ഇല്ലാത്ത വാഹനങ്ങള്‍ തമിഴ്നാട്ടില്‍ ഏതെങ്കിലും ഒരു രജിസ്ട്രേഷന് നമ്പറില്‍ എഗ്രിമെന്റ് എഴുതി തയ്യാറാക്കി വില്‍പ്പന നടത്തുകയാണ് പ്രതികളുടെ രീതി.
പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: