നിലമ്പൂര്‍: ഇകെ സുന്നി വിഭാഗം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ചിരിക്കുന്ന മതപ്രഭാഷണ സമ്മേളനങ്ങള്‍ ലീഗിന്റെ തെരഞ്ഞെടുപ്പ് വേദിയായി മാറുന്നതായി ആരോപണം. പ്രശസ്തരായ പ്രഭാഷകരെ അണിനിരത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകളടക്കം ആയിരങ്ങളാണ് പങ്കെടുക്കുന്നതും. ഇത് മുതലെടുത്താണ് ലീഗുകാര്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ മതപ്രഭാഷണത്തിന് എതിരല്ലെന്നുള്ളതും ഇവര്‍ക്ക് പ്രോത്സാഹനമാകുന്നു. എന്നാല്‍ ആരാധനാലയങ്ങളിലും മതപരമായ ചടങ്ങുകളിലും പ്രചരണം നടത്തരുതെന്ന ഉത്തരവ് നിലവിലുണ്ട്. ഇത് കാറ്റില്‍ പറത്തികൊണ്ടാണ് ലീഗുകാര്‍ മുന്നേറുന്നത്. പ്രഭാഷണങ്ങള്‍ മതത്തില്‍ നിന്നും വ്യതിചലിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് ഇതിന് ഉദാഹരണമാണ്. വേദികളില്‍ ഇകെ, സമസ്ത, ലീഗ് നേതാക്കളും, സ്ഥാനാര്‍ത്ഥികളും പ്രത്യക്ഷപ്പെടുന്നത് പതിവാണ്. ഇത് ചോദ്യം ചെയ്യപ്പെടുമ്പോള്‍ തങ്ങളുടെ മതപരമായ പരിപാടിയാണെന്നാണ് മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: