മലപ്പുറം: ചരിത്രത്തില്‍ ആദ്യമായി മലപ്പുറം നഗരസഭയില്‍ ബിജെപിക്ക് വന്‍വരവേല്‍പ്പ്. 12 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ആദ്യമായാണ് നഗരസഭയിലേക്ക് ഇത്രയും സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി നിര്‍ത്തുന്നത് തന്നെ. പ്രചരണ രംഗത്തും മറ്റ് പാര്‍ട്ടികളെ പിന്നിലാക്കി ബിജെപി ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു.
പേരിനും പ്രശസ്തിക്കും വേണ്ടി മാത്രമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷകാലം യുഡിഎഫ് നഗരസഭ ഭരിച്ചത്. പുതിയ പദ്ധതികള്‍ കൊണ്ടുവരികയും ആവശ്യത്തിന് വാര്‍ത്താ പ്രധാന്യം ലഭിച്ചാല്‍ അത് ഉപേക്ഷിക്കുകയും ചെയ്യുന്ന പുതിയ ഭരണരീതി. അമ്പരപ്പോടെയാണ് മലപ്പുറത്തെ ജനങ്ങള്‍ യുഡിഎഫിന്റെ ഭരണം നോക്കി കണ്ടത്. വൈഫൈ, അക്ഷയപാത്രം, ഭക്ഷണം ചുമരിലുണ്ട്, നഗരം മോടിപിടിപ്പിക്കല്‍ തുടങ്ങി നിരവധി പദ്ധതികള്‍. പക്ഷേ എല്ലാം തുടക്കത്തിലെ ആവേശം നിലച്ച് കിതക്കുകയാണ്.
ജനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടില്ല. നഗരസഭയുടെ വാതക ശ്മശാനം തകരാറിലായിട്ട് ഏകദേശം ആറ് മാസത്തോളമായി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെങ്കിലും അത് ശരിയാക്കുമെന്ന് ജനങ്ങള്‍ കരുതി പക്ഷേ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയതുമില്ല ഭരണസമിതി.
നഗരത്തിലെ അശാസ്ത്രീയമായ ഗതാഗത പരിഷ്ക്കരണത്താല് ജനങ്ങള്‍ വലയുകയാണ്. പലതവണ മാറ്റം വരുത്തിയെങ്കിലും ചിലരുടെ താല്പര്യങ്ങള്ക്ക് വഴങ്ങി അധികൃതര്‍ വിചിത്രമായ രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയായിരുന്നു. ഏറ്റവും വലിയ രസം പുതിയ സാങ്കേതിക വിദ്യകള്‍ക്ക് പുറകെ നടക്കുന്ന ചെയര്മാന് ബൈപ്പാസ് നിര്‍മ്മിക്കാന്‍ സ്വന്തം സ്ഥലം വിട്ടുകൊടുക്കാത്തതാണ്. മലപ്പുറത്തെ ജനങ്ങളുടെ ചിരകാല സ്വപ്നത്തിന് വിലങ്ങുതടിയായി നഗരസഭ ചെയര്മാന് തന്നെ മാറിയതാണ് ഏറെ വിചിത്രം. കൗണ്‍സിലില്‍ ചെയര്‍മാനെതിരെയും ഭരണസമിതിക്കെതിരെയും ശബ്ദമുയര്‍ത്തുന്ന പ്രതിപക്ഷം രഹസ്യ കച്ചവടങ്ങളില്‍ പങ്കാളികളായി ജനത്തെ പറ്റിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബിജെപിക്ക് ജനപിന്തുണ വര്‍ദ്ധിച്ച് വന്നത്. നഗരസഭ രൂപികരിച്ചതിന് ശേഷം ആദ്യമായാണ് ബിജെപി 12 സീറ്റുകളില്‍ മത്സരിക്കുന്നത്. ്വേണുഗോപാല്‍-പടിഞ്ഞാറമുക്ക്, ഷീജ-ചോലക്കല്‍, ഷാജു-മുണ്ടുപറമ്പ്, സ്മിജേഷ്-കരുവാള, നാരായണന്-മണ്ണറക്കുണ്ട്, സുനില്‍ ബാബു-താമരക്കുഴി, സരിത ബാബു-കോട്ടക്കുന്ന്, എം.എസ്.രവീന്ദ്രന്-ചെറാട്ടുകുഴി, സരോജിനി ഭായ്-കോട്ടപ്പടി, നാരായണന്-വലിയവരമ്പ്, എം.സജീന്ദ്രന്-അതികാരതൊടി, സുധാകരന്-ഭൂദാനം കോളനി എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ രണ്ട് വാര്‍ഡുകളില്‍ ബിജെപിയുടെ വിജയം ഉറപ്പാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: