വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായ സാഹചര്യത്തില്‍ ബിജെപി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കൂടെയിറങ്ങുന്നത് വന്‍ജനാവലി തന്നെയാണ്. എല്ലാ സ്ഥാനാര്ത്ഥികള്ക്കൊപ്പവും പ്രചരണത്തിന് 30ല്‍ കുറയാത്ത ആളുകളുണ്ട്. വലിയ അമ്പരപ്പോടെയാണ് മറ്റ് പാര്‍ട്ടികള്‍ ബിജെപിയുടെ പ്രവര്‍ത്തനം നോക്കികാണുന്നത്. കഴിഞ്ഞ തവണ ബിജെപി ജയിച്ച വാര്‍ഡില്‍ ഇത്തവണ ജനറല്‍ സീറ്റാണ്. പക്ഷേ മെമ്പര്‍ ലക്ഷ്മി തന്നെയാണ് ഇവിടെ ജനവിധി തേടുന്നത്. ജനകീയ പ്രവര്‍ത്തനത്തിലൂടെ സ്വീകാര്യയായ വ്യക്തിത്വത്തിനുടമയാണ് ലക്ഷ്മി. അതുകൊണ്ട് തന്നെ ബിജെപി വിജയം ഉറപ്പിച്ചുകഴിഞ്ഞു. മറ്റുവാര്‍ഡുകളിലും ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെല്ലാം പൊതുസമ്മതര്‍ തന്നെയാണ്. ജനകീയനെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്ന ടി.കെ.വാസുവാണ് മറ്റൊരു സ്ഥാനാര്‍ത്ഥി. മുന്‍ മെമ്പര്‍കൂടിയായ വാസുവിന് വന്‍ജനപിന്തുണയാണ് ലഭിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തി സീറ്റുകള്‍ വീതം വെക്കുകയെന്ന അവസാന അടവാണ് ഇരുമുന്നണികളും സ്വീകരിച്ചിരിക്കുന്നത്.
യുഡിഎഫ് സംവിധാനം വള്ളിക്കുന്നിലും പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. വിമതരുടെ ശല്യവും വല്ലാതെ യുഡിഎഫിനെ അലട്ടുന്നുണ്ട്. പലവാര്‍ഡുകളിലും കോണ്‍ഗ്രസ്-സിപിഎം സമവാക്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: