മലപ്പുറം: മുസ്ലീം ലീഗ് കടുത്ത മത്സരം നേരിടുന്ന പാണക്കാട് വാര്‍ഡില്‍ വ്യാപക കള്ളവോട്ടെന്ന് പരാതി. അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന് ബഷീറലി ശിഹാബ് തങ്ങളുടെ വീട്ടുനമ്പരില്‍ മൂന്നു വ്യാജവോട്ടര്‍മാരെ ഉള്‍പ്പെടുത്തിയതായി ഐഎന്‍എല്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രസ്ദ്ധീകരിച്ച പ്രസിദ്ധീകരിച്ച അഡീണല്‍ വോട്ടര്‍ പട്ടികയിലാണ് വ്യാപക ക്രമക്കേട്. പുതിയ അറുപതോളം വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും വ്യാജന്മാര്. നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇവരെ അന്തിമ പട്ടികയില്‍ ഉള്പ്പെടുത്തിയിടുള്ളത്.
എതിര് സ്ഥാനാര്‍ഥിയെ കിട്ടാന്‍ പോലും പ്രയാസപ്പെട്ടിരുന്ന പാണക്കാട് വാര്‍ഡ് നഷ്ടപ്പെടുമെന്ന ഭീതിയിലാണ് വ്യാജ വോടര്‍മാരെ ലീഗ് ചേര്ക്കുന്നതെ ന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. വാര്‍ഡിലെ 302 ന മ്പരുള്ള വീട്ടില്‍ ബഷീറലി തങ്ങളും ഭാര്യയുമാണ് യഥാ ര്‍ഥ വോട്ടര്‍മാര്‍. എന്നാല്‍, സഫിയ(41) പെരിയേങ്ങത്ത്, ആമി (74) പെരിയേങ്ങത്ത്, മൊയ്തീന്‍കുട്ടി (40) പെരിയേങ്ങത്ത് എന്നിവരെ ഇതേ വീട്ടു നമ്പരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ലീഗ് സ്ഥാനാര്‍ഥി ഇപ്പോള്‍ താമസിക്കുന്ന 36-ാം വാര്‍ഡിലെ വോട്ടര്‍മാരാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പാണക്കാട് വാര്‍ഡില്‍ താമസക്കാരല്ലാത്ത പലരും ഇതേ പോലെ മറ്റു ലീഗ്നേതാക്കളുടെ വീട്ടു നമ്പരുകളില്‍ വോട്ടര്‍മാരായി കട ന്നു കൂടിയിട്ടുണ്ട്. സ്ഥല ത്തെ കടകളുടെ നമ്പരിലും കൂട്ടത്തോടെ വോട്ട് ചേര്‍ത്തിട്ടുണ്ട്.
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്കിയാല് ഉദ്യോഗസ്ഥര്‍ ആ വിലാസത്തില്‍ നേരിട്ടു പോയി അന്വേഷിച്ച് ആറു മാസമായി താമസക്കാരനാണെന്ന് ഉറപ്പു വരുത്തണ മെന്നാണ് ചട്ടം. എന്നാല്‍, ഇ ത്തരമൊരു അന്വേഷണം നടത്തിയോ എന്ന ചോദ്യത്തിനു മുന്നില്‍ ഉദ്യേഗസ്ഥര്‍ മൗനം പാലിക്കുകയായിരുന്നുവെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. അന്തിമ പട്ടികയില്‍ ഇടം പിടിച്ചതിനാല്‍ വോട്ടു ചെയ്യാന്‍ ‘വ്യാജന്മാര്ക്ക്’ തടസ്സമില്ല. വോട്ടര്‍ പടികയിലെ ഈ അട്ടിമറിയെപ്പറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കുമെ ന്നും നേതാക്കള്‍ പറഞ്ഞു. കെ മജ്നു, ഐഎനഎല് സംസഥാന സെക്രട്ടറി കെ പി ഇസ്മയില്‍, സാധു റസാഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: