പരപ്പനങ്ങാടി: പത്രിക സമര്‍പ്പണവും സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയായപ്പോള്‍ പരപ്പനങ്ങാടി നഗരസഭയിലേക്കുള്ള വനിതാ സംവരണ വാര്‍ഡുകളിലേക്ക് വനിതകളെ കിട്ടാതെ മുന്നണികള്‍ കുഴുങ്ങി.
ആകെയുള്ള 45ല്‍ 23 എണ്ണവും വനിതാ സംവരണമായതാണ് എല്‍ഡിഎഫിനെയും ലീഗിനെയും വെട്ടിലാക്കിയത്. യോഗ്യരായ വനിതകളെ തേടി നേതാക്കള്‍ അവസാന നിമിഷം വരെ നെട്ടോട്ടത്തിലായിരുന്നു. പക്ഷേ അതെ ഡിവിഷനിലുള്ളവരെ കണ്ടെത്താന്‍ പലയിടത്തും സാധിച്ചിട്ടില്ല. ആറാം ഡിവിഷനായ മൊടുവിങ്ങലിലെ ലീഗ് സ്ഥാനാര്‍ത്ഥി ഇറക്കുമതിയാണ്.
ആറ് കിലോമീറ്റര്‍ അകലെയുള്ള പാലത്തിങ്കല്‍ സ്വദേശിനി ബുഷ്റ ഹാറൂണാണ് ഇവിടെ മത്സരിക്കുന്നത്. തീരദേശ മേഖലയിലെ പല നേതാക്കള്‍ക്കും സംവരണത്തില്‍ തട്ടി സീറ്റുകള്‍ നഷ്ടമായിരുന്നു. ഇവിടെങ്ങളിലെല്ലാം ഇറക്കുമതി സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സിപിഎം നന്നായി വിയര്‍പ്പൊഴുക്കി. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെയും സ്ഥാനാര്‍ത്ഥികളില്‍ പലരും ഇറക്കുമതിയാണ്. മൊടുവിങ്ങല്‍ ഡിവിഷനില്‍ ബിജെപിക്കൊഴികെ മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളും അന്യദേശക്കാരാണ്. പൊതുപ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ ഇ.ടി.വിജയലക്ഷ്മിയാണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി.
അഞ്ചാം ഡിവിഷനില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. കോയംകുളം പ്രദേശത്ത് നിലനിലക്കുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ രണ്ടുതവണ ഇവിടെ നിന്നും ജയിച്ചവര്ക്കായില്ല. കുടിവെള്ളം തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുക. കാരണം അത്രത്തോളം രൂക്ഷമാണ് പ്രശ്നം.
കുടുംബയോഗത്തിന്റെ കാര്യത്തിലും ഗൃഹസമ്പര്‍ക്കത്തിലും മറ്റുള്ളവരില്‍ നിന്ന് ബഹുദൂരം മുന്നിലാണ്. ഏറ്റവും അധികം യോഗ്യരായ വനിതകളെ അണിനിരത്തിയിരിക്കുന്നതും ബിജെപിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: