വളാഞ്ചേരി: എടയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇത്തവണ ബിജെപി അങ്കംകുറിക്കുന്നത് വലിയ ആത്മവിശ്വാസത്തിലൂടെയാണ്. ബിജെപിയെ തടയാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുമ്പോഴും മൂന്നില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അഞ്ച് വര്‍ഷമായി യുഡിഎഫ് ഭരണസമിതി ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് വോട്ടര്‍മാര്‍. ജില്ലയിലെ തന്നെ ഏറ്റവും ശോചനീയവസ്ഥയിലുള്ള റോഡുകള്‍ എടയൂരിലാണ്. ഗതാഗത യോഗ്യമാക്കാന്‍ പലതവണ നാട്ടുകാരും സംഘടനകളും അപേക്ഷ നല്‍കിയിട്ടും ഒന്ന് തിരഞ്ഞുനോക്കാന്‍ പോലും ഭരണസമിതി തയ്യാറായില്ല.
മറ്റൊരു പ്രധാന പ്രശ്നമാണ് ചീനിച്ചോടിലെയും തിണ്ടലം എസ് സി കോളനിയിലേയും കുടിവെള്ള പ്രശ്നം. ഉദ്ഘാടന ദിവസം മാത്രമാണ് ഇവിടുത്തുകാര്‍ക്ക് വെള്ളം കിട്ടിയത്. വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച പൊതുജനങ്ങളോട് കടുത്ത വിശ്വാസ വഞ്ചനായാണ് യുഡിഎഫ് ചെയ്തത്. ഈ പ്രാവശ്യം വോട്ട് ചോദിച്ച് ജനങ്ങളുടെ മുന്നിലേക്ക് ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ് പഞ്ചായത്ത് യുഡിഎഫിന്.
യുഡിഎഫിനുള്ളിലും പ്രശ്നങ്ങള്‍ പുകയുകയാണ്. ആകെ 19 സീറ്റുകളാണുള്ളത് അതില്‍ വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഗ് നല്‍കിയത്. ലീഗിന്റെ വല്ല്യേട്ടന് നിലപാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വിത്യാസത്തിന് കാരണമായിട്ടുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും പ്രവര്‍ത്തകരും കണ്ടെത്തിയിരിക്കുന്ന പുതിയ ചങ്ങാതി സിപിഎമ്മാണ്. ഇരിമുന്നണികളുടെയും ഈ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തില്‍ പഞ്ചായത്തിലെ ജനങ്ങള്‍ അസംതൃപ്തരാണ്. ബിജെപിക്ക് ലഭിക്കുന്ന പിന്തുണയും അംഗീകാരവും അത് കൂടുതല്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: