കൊച്ചി: വികസ്വര രാജ്യങ്ങളില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുദ്ദേശിച്ച് ഗ്രന്റ്ഫോസ് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഇന്ത്യയിലേക്കും. ജലവിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ വഴിയാണ് ഇത് നടപ്പാക്കുന്നത്. കുടിവെള്ള വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുമായും ലൈഫ്ലിങ്ക് സാങ്കേതികവിദ്യ പങ്കുവയ്ക്കാന്‍ തയ്യാറാണെന്ന് എംഡി പീറ്റര്‍ ട്രോഡ്ബര്ഗ് പറഞ്ഞു.
രാജ്യത്തെ കുടിവെള്ള പ്രശ്നത്തിന് തക്ക പരിഹാരം കാണാന്‍ ലൈഫ്ലിങ്ക് സഹായകമാകുമെന്ന് ഗ്രന്റ്ഫോസ് ഇന്ത്യ എംഡി എന്‍.കെ. രാങ്കനാഥ് അവകാശപ്പെട്ടു.
ഇതോടനുബന്ധിച്ച് എക്യൂടാപ്, ഗ്രന്റ്ഫോസ് എക്യൂപ്യൂര് എന്നീ ഉല്പന്നങ്ങളും കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്. ജലവിതരണത്തിലേര്പ്പെടുന്ന ചെറുകിടക്കാര്‍ക്ക് ഉപയോഗിക്കാവുന്നതാണ് എക്യൂടാപ്. അഴുക്ക് ജലം ശുദ്ധജലമാക്കാന്‍ സഹായകമായ ഉപകരണമാണ് എക്യൂപ്യൂര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: