കൊച്ചി: മൈക്രോമാക്സ് ലാപ്ടോപ് നിര്‍മാണ മേഖലയിലേക്കും. കാന്‍വാസ് ലാപ്ബുക്ക് വിപണിയിലെത്തി. 1.3 കിലോഗ്രാം മാത്രം ഭാരമുള്ള ലാപ്ബുക്കിന് ഇന്റല്‍ ക്വാഡ് കോര്‍ പ്രോസസര്‍, വിന്‍ഡോസ് 10 എന്നിവ പിന്‍ബലം നല്കുന്നു.
സ്നാപ്ഡീലില് 13,999 രൂപയ്ക്ക് ലഭിക്കും. ഒപ്പം കാന്‍വാസ് ലാപ്ടാബ് എല്‍ടി 777 ആമസോണ്‍ ഇന്ത്യയിലും ലഭിക്കും. 1.83 ഗിഗാഹെര്‍ട്സ് വരെയുള്ള ഇന്റല്‍ ആറ്റം പ്രോസസര്‍, പ്രീ-ഇന്‍സ്റ്റാള്‍ഡ് വിന്‍ഡോസ് 10, 11.6 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, 11 മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാവുന്ന 5000 എംഎഎച്ച് ബാറ്ററി, 64 ജിബി വരെ വികസിപ്പിക്കാവുന്ന 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് മെമ്മറി എന്നിവയാണ് പ്രധാന ഘടകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: