വള്ളിക്കുന്ന്: ഇടത് വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ സന്ദേശയാത്ര സംഘടിപ്പിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് മണ്ണില്‍ നയിച്ച യാത്രയുടെ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് പീതാംബരന് പാലാട്ട് നിര്‍വഹിച്ചു. പാണ്ടികശാല കൃഷ്ണന്, ടി.കെ.രങ്കരാജന്‍, എം.പ്രേമന് മാസ്റ്റര്‍, ടി.വിനോദ്കുമാര്‍, പിസതീശന്, കെ.സന്തോഷ് എന്നിവര്‍ സംസാരിച്ചു. ഒലിപ്രം, കാഞ്ഞിരപ്പൊറ്റ, ആനയറങ്ങാടി, ബാലാതിരുത്തി, ചോപ്പന്‍കാവ്, നവജീവന്‍, അത്താണിക്കല്‍, പരുത്തിക്കാട്, എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മുണ്ടിയന്‍കാവ് പറമ്പില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.നാരായണന് മാസ്റ്റര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: