പരപ്പനങ്ങാടി: ഹൈന്ദവഐക്യത്തിന്റെ ഉണര്‍ത്തുപാട്ടായി മാറുകയായിരുന്നു ഹിന്ദുഐക്യവേദി പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച പദയാത്ര. കാലാതിവര്‍ത്തിയായ ഗുദേവ ദര്‍ശനവും കാലഹരണപ്പെട്ട കമ്മ്യൂണിസവും എന്ന സന്ദേശം ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദയാത്ര സംഘടിപ്പിക്കുന്നത്. നെയ്തല്ലൂര്‍ അയോദ്ധ്യനഗറില് ബാലമുരളി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പദയാത്ര ഇന്നലെ മുണ്ടിയന്‍കാവില്‍ സമാപിച്ചു. ഇന്ന് ശിവജിനഗറില്‍ നിന്നും ആരംഭിച്ച് വൈകിട്ട് ആറിന് കൂട്ടുമൂച്ചിയില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ കെ.വി.രാമന്‍കുട്ടി സംസാരിക്കും. രതീഷ്, വിജേഷ്, സജീവന്, എല്‍.സതീഷ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: