മലപ്പുറം: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി നഗരസഭയില്‍ ബിജെപിക്ക് നാല് സീറ്റുകള്‍ വരെ ലഭിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം-കോണ്‍ഗ്രസ് സംഖ്യം ലീഗിനെതിരെ അണിനിരക്കുന്നു എന്ന വാര്‍ത്തയെ പ്രതിരോധിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ ബിജെപി തരംഗമുണ്ടെന്ന് സമ്മതിച്ചത്.
യുഡിഎഫ് സീറ്റ് വിഭജനം തൃപ്തികരമായി പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ലീഗിനെതിരെ കോണ്‍ഗ്രസ് അടക്കം മത്സരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിനും ബിജെപിക്കും എതിരെ ആരോപണങ്ങള്‍ അഴിച്ചുവിട്ട് യുഡിഎഫിലെ പ്രശ്നങ്ങള്‍ മറക്കാനുള്ള ശ്രമവും നടത്തി. ആകെയുള്ള 45 വാര്‍ഡുകളില്‍ 33 വാര്‍ഡിലും ലീഗാണ് മത്സരിക്കുന്നത്. 10 സ്ഥലത്ത് കോണ്‍ഗ്രസ്, ജനതാദളിനും, സിഎംപിക്കും ഓരോ വാര്‍ഡുകള്‍ വീതവും. ലീഗിന്റെ വല്ല്യേട്ടന് മനോഭാവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം സിപിഎമ്മുമായി യോജിച്ച് സഹകരണ മുന്നണി രൂപീകരിച്ചിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ബി.ബാലഗോപാലന്, ഉമ്മര്‍ ഒട്ടുമ്മല്‍, സിദ്ധാര്ത്ഥന്, അലി തെക്കേപ്പാട്ട്, രവി, വി.പി.കോയാഹാജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: