പരപ്പനങ്ങാടി: നഗരസഭയിലേക്കുള്ള ബിജെപി സ്ഥാര്‍ത്ഥികളുടെ പട്ടിക പൂര്‍ത്തിയായി. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും. അതേ സമയം ഇടത്-വലത് മുന്നണികളില്‍ ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്. 45 ഡിവിഷനുകളിലും ലീഗിനെതിരെ സഹകരണ മുന്നണി കോണ്‍ഗ്രസ് എന്ന പേരില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനൊരുങ്ങിയ നേതാക്കള്‍ക്ക് അച്ചടക്ക ഭീഷണി. കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് നടപടി. കോണ്‍ഗ്രസിന്റെ നേതാവ് ഷാജഹാനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി നേതൃത്വം അറിയിച്ചു. എന്നാല്‍ ലീഗ് വിമതനും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ യാക്കൂബ്.കെ.ആലുങ്ങലിനെതിരെ ലീഗ് നിലപാട് വ്യക്തമാക്കിയിട്ടില്ല. സിപിഎമ്മിന് ആരുമായും ചങ്ങാത്തമില്ലെന്ന് ഏരിയ സെക്രട്ടറിയടക്കം ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ പ്രാദേശികമായി കോണ്‍ഗ്രസും-സിപിഎമ്മും സംയുക്തമായാണ് ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള സീറ്റുകളില്‍ ഒരിടത്ത് സിപിഎമ്മിന്റെ ആളാണെങ്കില്‍ മറ്റൊരിടത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി മത്സരിക്കും. സംസ്ഥാന രാഷ്ട്രീയത്തില്‍ വരാനിരിക്കുന്ന കൂട്ടുകെട്ടിന്റെ പരീക്ഷണശാലയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ പരപ്പനങ്ങാടിയെ വിലയിരുത്തുന്നത്. നേതൃത്വം ഒന്ന് പറയുകയും മറ്റൊന്ന് നടപ്പിലാക്കുകയും ചെയ്യുന്ന ഉന്മാദാവസ്ഥയിലാണ് ഇവിടെ സിപിഎമ്മും കോണ്‍ഗ്രസും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മെമ്പറുമായ സി.പി.ബാലകൃഷ്ണ മോനോന്റെ തട്ടകമായ നെടുവയിലും അവിശുദ്ധസഖ്യമാണ് ബിജെപിക്കെതിരെ മത്സരിക്കുന്നത്. ആത്മാഭിമാനം പണയപ്പെടുത്താത്ത ആദര്‍ശം കൈവെടിയാത്ത ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ഇപ്പോള്‍ ബിജെപിയുടെ വാര്‍ഡ് സമ്മേളനങ്ങളിലടക്കം പങ്കെടുക്കുകയാണ്. മുന്നണി രാഷ്ട്രീയത്തില്‍ മനം മടുത്ത ജനങ്ങള്‍ ബിജെപിയെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
നഗരസഭയില്‍ ബിജെപി നിര്‍ണ്ണായ ശക്തിയായി മാറുമെന്ന് മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സി.ജയദേവന്, സെക്രട്ടറി കെ.ഉണ്ണികൃഷ്ണന്, ഗണേശന്, ഷൈജു, രാജേഷ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: