നിലമ്പൂര്‍: എടക്കര ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ഭിന്നത രൂക്ഷമായതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജില്ലാ പഞ്ചായത്ത് മെമ്പറെ തഴഞ്ഞ് സാമ്പത്തിക ഇടപാടില്‍ ആരോപണ വിധേയയായ പി.പുഷ്പവല്ലിയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ അവരോധിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. അവഗനയില്‍ പ്രതിഷേധിച്ച് എടക്കര മണ്ഡലം ജനറല്‍ സെക്രട്ടറിയും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ ടി.പി.ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
ഇദ്ദേഹം ദേശീയ പാര്‍ട്ടിയായ ബിജെപിക്കൊപ്പം ചോരുകയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണവും തുടങ്ങി. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ടി.പി.ജോണിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇദ്ദേഹത്തിന്റെ രാജി സ്വീകരിച്ചെന്നോ പുറത്താക്കിയെന്നോ ഇതുവരെ പാര്‍ട്ടി പറഞ്ഞിട്ടില്ല. ജില്ലാ ഘടകത്തില്‍ നിന്നും പുറത്താക്കിയതായി ഒരു പ്രസ്താവ വന്നാല്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി ചില സത്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ജോണിന്റെ ഭീഷണിയെ തുടര്‍ന്ന് ആര്യാടനും ജില്ലാ നേതൃത്വവും ഒരുപോലെ വെട്ടിലായിരിക്കുകയാണ്. പഞ്ചായത്തിലെ നിലവിലെ രണ്ട് വനിതാ മെമ്പര്‍മാരും ജോണിന്റെ പാത പിന്തുടര്ന്ന് ബിജെപിയിലേക്ക് വരാന്‍ ഒരുങ്ങി കഴിഞ്ഞു. നൂറുകണക്കിന് ആളുകളെ കടക്കെണിയില്‍ കുടുക്കിയ ബ്ലേഡ് പലിശ ഇടപാടുകാരിയാണ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ഇവര്‍ക്കെതിരെ ഓപ്പറേഷന് കുബേരയിലും നിരവധി പരാതി ലഭിച്ചിരുന്നു. ആളുകളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കേസുകള്‍ വരെ ഇവര്‍ക്കെതിരെ ഉണ്ടെന്നാണ് ആരോപണം. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ അവയെല്ലാം ഒതുക്കി തീര്‍ത്തു. പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇവരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നാണ് ജനസംസാരം. അതില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഉന്നതര്‍ പോലുമുണ്ട്.
ഇത്തരത്തിലുള്ള ഒരാളെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാണിച്ചാല്‍ എടക്കരയില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമെന്ന കാര്യത്തില്‍ സംശയമില്ല. അണികള്‍ക്കിടയിലും വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അണികള്‍ ക്രമാതീതമായി ബിജെപിയിലേക്ക് ഒഴുകുന്നത് ഇരുപാര്‍ട്ടികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: