മലപ്പുറം: ധര്മ്മിഷ്ഠ സമാജം കെട്ടിപ്പടുക്കുന്നതിനും മാതൃകാ കുടുംബ സാക്ഷാല്ക്കാരത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മാതൃഭാരതി സേവാ പ്രവര്‍ത്തനങ്ങളിലേക്ക്. മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സേവന, വാണിജ്യ, വ്യവസായ രംഗങ്ങളില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഇതിനായി ഒരു ചാരിറ്റബില്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യാനും ജനുവരിയില്‍ ജില്ലാ കാര്യകര്തൃശിബിരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രമുഖ പി.പത്മജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രഭാരി വി.നാരായണന്, ജില്ലാ സംയോജകന്‍ എം.ബാലസുബ്രഹ്മണ്യന് മാസ്റ്റര്‍, ഉപാദ്ധ്യക്ഷ ലതാ ശശി, കെ.കെ.പ്രസീത, ടി.ആര്.കുമാരി, പി.എം.ഇന്ദിര, പി.പ്രിയ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: