മലപ്പുറം: ”ഇരുവഴഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കില്… മൊടപൊയ്ക 19-ാം വാര്‍ഡ് ബിജെപിക്കുള്ളതാണ്. ഇത് വോട്ടര്‍മാരുടെ വാക്കാ… വാക്കാണ് ഏറ്റവും വലിയ സത്യം” ഗ്രാമത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന ഫഌക്സ് ബോര്‍ഡ് കണ്ട് മറ്റ് സ്ഥാനാര്‍ത്ഥികള്‍ പകച്ചുപോയി. എവിടെയോ കേട്ടിട്ടുണ്ടല്ലോ ഈ ഡയലോഗ് എന്ന് ആലോചിച്ച് സമയം കളയുന്നു. ‘എന്ന് നിന്റെ മൊയ്തീന്’ സിനിമയിലെ ഹിറ്റ് ഡയലോഗാണിത്. ഇതാണ് ബിജെപി, ഇങ്ങനെയാണ് ബിജെപിയുടെ ഫഌക്സും പോസ്റ്ററുമൊക്കെ. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അജി തോമസിന്റെ പോസ്റ്ററിലെ വാചകങ്ങളാണ് മുകളില്‍ പറഞ്ഞത്.
മുമ്പെങ്ങുമില്ലാത്ത വിധം വീര്യത്തോടെയാണ് ബിജെപി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രചരണരംഗത്ത് ആകമാനം നൂതന ആശയങ്ങള്‍. അജി തോമസിന്റെ മറ്റൊരു പോസ്റ്റര്ഇങ്ങനെ,
”നിങ്ങള്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും വോട്ട് ചെയ്താല്‍ ഇവിടെ ഒന്നും സംഭവിക്കില്ല… ഏതൊരു അഞ്ച് വര്‍ഷവും പോലെ ഇനി വരുന്ന അഞ്ച് വര്‍ഷവും കടന്നു പോകും. പക്ഷേ നിങ്ങളുടെ ഒരൊറ്റ വോട്ട് താമര അടയാളത്തില്‍ രേഖപ്പെടുത്തൂ. ചിലപ്പോള്‍ അത് ചരിത്രമാകാം. വളര്‍ന്നു വരുന്ന പുത്തന്‍ തലമുറക്ക് ധൈര്യം പകരുന്ന ചരിത്രം” മലയാളത്തില്‍ ന്യൂ ജനറേഷന് തരംഗത്തിന് തുടക്കം കുറിച്ച ട്രാഫിക് സിനിമയിലെ പ്രശസ്തമായ ഡയലോഗ് അല്‍പ്പം മാറ്റിയെന്ന് മാത്രം. വാക്കുകളില്‍ കാണുന്ന ഈ വ്യത്യസ്തത പ്രചരണ രംഗത്തും കാണാം. എതിര് സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യാനോ കുറ്റം പറയാനോ ബിജെപി പോകുന്നില്ല. പകരം കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പറഞ്ഞാണ് വോട്ട് ചോദിക്കുന്നത്.
ഫഌക്സിലും പോസ്റ്ററുകളിലും മാത്രം ഒതുങ്ങുന്നതല്ല ബിജെപിയുടെ പുതിയ തലമുറ. എല്ലാവരും തന്നെ സോഷ്യല്‍ മീഡിയ നന്നായി ഉപയോഗിക്കുന്നവരാണ്. സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് അണികളുടെ വക ഫേസ് ബുക്ക് പേജും വാട്ട്സ് ആപ്പ് ഗ്രൂപ്പുമൊക്കെയുണ്ട്. പ്രചരണ രംഗത്തെ ഓരോ നിമിഷവും അപ്പപ്പോള്‍ കൈമാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: