കല്‍പ്പകഞ്ചേരി: നിരന്തരം കുഴല്‍പ്പണ മാഫിയകളെ പിടികൂടുകയും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന കല്‍പ്പകഞ്ചേരി എസ്ഐയെ സ്ഥലം മാറ്റാന്‍ നീക്കം നടക്കുന്നു. നാടിനും നാട്ടുകാരും ഒരുപോലെ പ്രിയങ്കരനായ എസ്ഐയെ അന്യായമായി സ്ഥലം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തി കഴിഞ്ഞു. രാഷ്ട്രീയക്കാര്‍ക്ക് വിധേയനായി പ്രവര്‍ത്തിക്കാത്തതിനാലാണ് എസ്ഐക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
എസ്ഐയെ മാറ്റാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ബിജെപി പൊന്മുണ്ടം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.ടി.ഹരിദാസ്, ജില്ലാ കമ്മറ്റിയംഗം കെപിആര്‍ കുട്ടന്, എ.ദിവദാസന്, ശിവപ്രസാദ്, രാജു, സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: