വള്ളിക്കുന്ന്: കേരളത്തിലും പ്രത്യേകിച്ച് മലപ്പുറത്ത് ബിജെപിക്ക് വന്‍ജനപിന്തുണ ലഭിക്കുന്നു. സിപിഎമ്മിന്റെ അവസ്ഥ ബംഗാളിലേക്കാള്‍ മോശമാകുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജന്. ചേലേമ്പ്ര പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലെ സിപിഎം പ്രവര്‍ത്തകര്‍ മുഴുവന്‍ ഇന്ന് കേരളത്തിലെ കൂലിപ്പണിക്കാരാണ്. പാവം ബംഗാളികളെ ഇവിടെയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് സിപിഎം. പക്ഷേ കേരളത്തിലെ സഖാക്കളും ഇന്ന് അഭയം തേടുന്നത് ബിജെപിയിലാണ്. വിവിധ സാമുദായിക സംഘടനകള്‍ ബിജെപിക്ക് പിന്തുണ നല്കുന്നതില് കേരളത്തിലെ ഇരുമുന്നണികളും അസ്വസ്ഥരാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പീതാംബരന് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.പ്രേമന് മാസ്റ്റര്‍, സി.വി.വിനോദ്കുമാര്‍, ടി.കെ.രങ്കരാജന്‍, ബാബുരാജന്, സുബിന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: