തിരൂര്‍: പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന തൃക്കണ്ടിയൂര്‍ നവരാത്രി മഹോത്സവത്തിന് തൃക്കണ്ടിയൂര്‍ അമ്പലക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ 13ന് തിരിതെളിയും. മഹേത്സവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. തൃക്കണ്ടിയൂര്‍ ദേവസ്വത്തിന്റെ സഹകരണത്തോടെ സനാതന ധര്മ്മവേദിയാണ് നവരാത്രി മഹോത്സവം നടത്തുന്നത്.
13ന് വൈകിട്ട് 6.30ന് ലക്ഷ്മി അച്യുതന് ഉദ്ഘാടനം ചെയ്യും. എം.ബലരാമന് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് അഹമ്മദാബാദ് മുദ്ര സ്കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന്റെ നൃത്ത സന്ധ്യ അരങ്ങേറും. എല്ലാദിവസവും വൈകിട്ട് ആറരക്കാണ് പരിപാടി.
19ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സനാതന ധര്‍മ്മവേദിയുടെ സരസ്വതി പുരസ്കാര സമര്‍പ്പണം നടക്കും. സദനം ശ്രീധരന് കോഴിക്കോട് സാമൂതിരി കെ.സി.ഉണ്ണി അനുജന് രാജ പുരസ്ക്കാരം സമ്മാനിക്കും. മുന്‍സിഫ് മജിസ്ട്രേറ്റ് കെ.ബിജു അദ്ധ്യക്ഷത വഹിക്കും.
23ന് നടക്കുന്ന വിദ്യാരംഭത്തോടെയാണ് നവരാത്രി മഹോത്സവം സമാപിക്കുക. രാവിലെ ആറുമുതല്‍ ക്ഷേത്രങ്കണത്തില്‍ നടക്കുന്ന വിദ്യാരംഭത്തില്‍ സ്വാമി വേദചൈതന്യ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിക്കും. കന്യൂട്ടറിലും കുട്ടികള്‍ക്ക് വിദ്യാരംഭം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: