കൊച്ചി: ഡീ ബീര്സ് ഗ്രൂപ്പ് കമ്പനികളുടെ ഡയമണ്ട് ബ്രാന്‍ഡായ ഫോര്‍എവര്‍മാര്‍ക്ക് ഇന്ത്യയില്‍ ‘ഇറ്റ്സ് എ ലോങ് ജേണി ടു ബികം ദ വണ്‍’ എന്ന പേരില്‍ പുതിയ പരസ്യപ്രചാരണത്തിന് തുടക്കമിട്ടു.
ഫോര്‍എവര്‍മാര്‍ക്കിന്റെ ഏറ്റവും അപൂര്‍വവും ഏറ്റവും മനോഹരമായ ഡയമണ്ടുകള്‍ അവതരിപ്പിക്കുന്നതാണ് പ്രചാരണപരിപാടി. ലോകത്തിലുളള ഡയമണ്ടുകളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഫോര്‍എവര്‍മാര്‍ക്ക് മുദ്രണത്തിന് അര്ഹമായിട്ടുള്ളത്.
‘ഡയമണ്ട് ഈസ് ഫോര്‍ എവര്‍’ എന്ന പരസ്യവാക്യത്തിന്റെ പുനരവതരണം കൂടിയാണ് പുതിയ പരസ്യപ്രചാരണം. ഫോര്‍എവര്‍മാര്‍ക്ക് തിരികെ കൊണ്ടുവരുന്നതില്‍ അഭിമാനമുണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റെഫന് ലൂസ്സിയര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: