അങ്ങാടിപ്പുറം: മേല്‍പ്പാലം നിര്‍മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി രണ്ട് മാസത്തേക്ക് ചരക്കുവാഹനങ്ങള്‍ വഴി തിരിച്ചുവിടും.
കണ്ടയ്നര്‍, കാപ്സ്യൂള്‍, മള്‍ട്ടി ആക്സില്‍, ലഘു ഇടത്തരം ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഡിസംബര്‍ 31 വരെ വഴി തിരിച്ചുവിടുന്നത്.
കോഴിക്കോട്ടു നിന്ന് പാലക്കാട് ഭാഗത്തേക്കും തിരിച്ചുമുള്ളവ ദേശീയപാത വള്ളുവമ്പ്രം ജംഗ്ഷനില്‍ നിന്ന് മഞ്ചേരി, പാണ്ടിക്കാട്, മേലാറ്റൂര്‍, അലനല്ലൂര്‍, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട് റൂട്ടിലും പാലക്കാട് മുണ്ടൂര്‍, ചെര്‍പ്പുളശ്ശേരി വഴി വരുന്ന വാഹനങ്ങള്‍ വല്ലപ്പുഴ, കൊപ്പം, തിരുവേഗപ്പുറ, വളാഞ്ചേരി, കോഴിക്കോട് റൂട്ടിലും പാലക്കാട് ഒറ്റപ്പാലം വഴിയുള്ള വാഹനങ്ങള്‍ ഷൊര്‍ണൂര്‍, പട്ടാമ്പി, കൊപ്പം, തിരുവേഗപ്പുറ, വളാഞ്ചേരി, കോഴിക്കോട് റൂട്ടിലും പോകണം.
പട്ടാമ്പി ഭാഗത്തേക്ക് തിരിച്ചുപോകാന്‍ അങ്ങാടിപ്പുറം തളി ജംഗ്ഷനില്‍ നിന്ന് ഓണപ്പുട, പുലാമന്തോള്‍ വഴിയും മലപ്പുറം ഭാഗത്തുനിന്ന് പടപ്പറമ്പ്, കൊളത്തൂര്‍, പുലാമന്തോള്‍, പട്ടാമ്പി വഴിയും പോകണം. നിലമ്പൂര്‍ ഭാഗത്തേക്കും തിരിച്ചും സഞ്ചരിക്കാന്‍ തിരൂര്‍ക്കാട്, ഒരാടംപാലം വലമ്പൂര്‍ വഴി പോകണം. അങ്ങാടിപ്പുറം എഫ്സിഐ, പട്ടിക്കാട് വെയര്‍ഹൗസ് എന്നിവിടങ്ങളിലേക്കുള്ള ചരക്കുവാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് അങ്ങാടിപ്പുറം സൈറ്റ് എന്ഞ്ചിനീയര് രാജേഷിന്റെ സാന്നിധ്യത്തില്‍ പെരിന്തല്‍മണ്ണ സബ്കലക്ടര്‍ വിളിച്ച യോഗത്തിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: