ദുബായ്: സ്തനാര്‍ബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ‘ജോയ് ആലൂക്കാസ് തിങ്ക് പിങ്ക്’ ക്യാമ്പയിന്റെ പുതിയ പദ്ധതികള്‍ക്ക് ഈ മാസം തുടക്കമാകുന്നു. പരിശോധിക്കൂ, തോല്‍പ്പിക്കൂ എന്നതാണ് മുദ്രാവാക്യം.
മാരക രോഗങ്ങള്‍ക്കെതിരെ പൊരുതാനും സ്വയരക്ഷ നേടാനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക വഴി സ്ത്രീ ശാക്തീകരണം എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. വിജ്ഞാനപരമായ പ്രസിദ്ധീകരണങ്ങളിലൂടെയും അവബോധ പരിപാടികളിലൂടെയും കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 200ലധികം സ്ഥാപനങ്ങള്‍ തിങ്ക് പിങ്കിന്റെ പരിശ്രമങ്ങളുടെ ഭാഗമായെന്ന് ജോയ് ആലൂക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ സോണിയ ജോണ്‍ പോള്‍ പറഞ്ഞു.
യുഎഇയിലും ആഗോളതലത്തിലുമുള്ള ജോയ് ആലൂക്കാസിന്റെ കേന്ദ്രങ്ങളില്‍ സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുവാനുള്ള പ്രയത്നം പ്രശംസനീയമാണെന്ന് ആലിഷ മൂപ്പന് (ഡയറക്ടര്‍, ആസ്റ്റര്‍ ഡിഎം, ഹെല്‍ത്ത് കെയര്‍) പറഞ്ഞു.
ജോയ് ആലൂക്കാസ് തിങ്ക് പിങ്ക് പദ്ധതിയില്‍ മാസ് മീഡിയ ക്യാമ്പയിനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ആശയത്തെ പ്രചരിപ്പിക്കുന്നതിനും സ്ത്രീകള്‍ക്ക് സ്വയം പരിശോധിക്കാവുന്ന രീതി പരിചയപ്പെടുത്തുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ആസ്റ്റര്‍ ഹെല്‍ത്ത് കെയറും സഹകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: