കൊളത്തൂര്‍: വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിച്ച് പൂര്‍ണ്ണമായ വോട്ടര്‍ പട്ടിക പ്രസ്ദ്ധീകരിക്കണമെന്ന് ബിജെപി മൂര്‍ക്കനാട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 18, 19 വാര്‍ഡുകളിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകളാണുള്ളത്. വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഭരണപക്ഷത്തുള്ള പാര്‍ട്ടികളുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി ചിലര്‍ മനപൂര്‍വ്വം നടത്തുന്ന നീക്കങ്ങളാണ് ഇതിന് പിന്നില്‍. മേഖലാ സംഘടനാ സെക്രട്ടറി രവി തേലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കൃഷ്ണന്‍കുട്ടി, മണ്ഡലം സെക്രട്ടറി കല്ലിങ്ങല്‍ ഉണ്ണികൃഷ്ണന്, സി.പങ്കജാക്ഷന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: