ആനക്കയം: ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നാല് കോടിരൂപയുടെ യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. കര്‍ഷകര്‍ക്ക് വാടക്ക് നല്‍കാനാണ് ജില്ലാ പഞ്ചായത്ത് നാലുകോടി രൂപ മുടക്കി യന്ത്രങ്ങള്‍ വാങ്ങിയത്. കര്‍ഷകര്‍ക്ക് പ്രയോജനമാക്കാത്ത വിധത്തില്‍ ഇവ നശിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കര്‍ഷക മോര്‍ച്ച ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. പദ്ധതിയുടെ പേരില്‍ അഴിമതി നടന്നിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
46 നടീല്‍ യന്ത്രങ്ങള്‍, 14 കൊയ്ത്ത് യന്ത്രം, 32 ഉഴവ് യന്ത്രം തുടങ്ങിയവ ആര്‍ക്കും ഉപകാരപ്പെടാതെ നശിക്കുകയാണ്. ജില്ലയിലാകെ അഞ്ച് കൊയ്ത്ത്മെതി യന്ത്രങ്ങള്‍ മാത്രമേ ആവശ്യമുള്ള ആ സ്ഥാനത്താണ് 26 യന്ത്രങ്ങള്‍ വാങ്ങികൂട്ടിയിരിക്കുന്നത്.
യന്ത്രങ്ങള്‍ വാടകക്കെടുക്കണമെങ്കില്‍ കര്‍ഷകര്‍ ആനക്കയത്തുള്ള കേന്ദ്രത്തില്‍ എത്തണം. താലൂക്ക് അടിസ്ഥാനത്തില്‍ ഓരോ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും യോഹം ആവശ്യപ്പെട്ടു.
ബിജെപി ദേശീയസമിതിയംഗം സി.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശശിധരന് പുന്നശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കുന്നത്ത് ചന്ദ്രന്, കെ.വേലായുധന്, സി.എം.വാസു, ജി.ചന്ദ്രശേഖര പണിക്കര്‍, ഗോപിനാഥ്, പൈക്കാട് ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: