കൊച്ചി: കശുവണ്ടി ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് ഡോ. സുധ വാസുദേവന്‍. കശുവണ്ടിയുടെ നിത്യ ഉപയോഗം ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുമെന്ന് ഗവേഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പ്രതിസന്ധിയിലായ ഈ വ്യവസായം ആരോഗ്യ മേഖലയിലേക്ക് കടക്കുന്നതോടെ ഈ രംഗത്തെ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് മദ്രാസ് ഡയബറ്റിക് റിസര്‍ച്ച് സെന്ററിലെ ഗവേഷകകൂടിയായ ഡോ. സുധ വാസുദേവന്‍ പറഞ്ഞു. പ്രമേഹത്തേയും കൊളസ്ട്രോളിനേയും നിയന്ത്രിക്കാന്‍ കശുവണ്ടി അത്യുത്തമമാണ്.
വൈദ്യശാസ്ത്ര രംഗത്തെ ഈ കണ്ടെത്തല്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു. കയറ്റുമതി പ്രോത്സാഹന കൗണ്‍സിലിന്റെ (സി. ഇ.പി.സി) ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാജു ഇന്ത്യ ആഗോള സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: