മലപ്പുറം: തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പിനായി സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്ന് എസ്സി മോര്‍ച്ച ജില്ലാ കമ്മറ്റി ആരോപിച്ചു.
ഒരു മാനദണ്ഡവും നോക്കാതെ നറുക്കെടുത്തതിനാല് പട്ടികജാതിക്കാരില്ലാത്ത വാര്‍ഡുകള്‍ പോലും എസ്സി വാര്‍ഡുകള്‍ പോലും ആയിട്ടിട്ടുണ്ട്. 50 ശതമാനം എങ്കിലും പട്ടികജാതിക്കാരുള്ള വാര്‍ഡുകളെ മാത്രം ഉള്‍പ്പെടുത്തി വീണ്ടും നറുക്കെടുപ്പ് നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠന് അദ്ധ്യക്ഷത വഹിച്ചു. കെ.ശങ്കരന്, എന്‍.സുബ്രഹ്മണ്യന്, ഇ.പി.ഉണ്ണികൃഷ്ണന്, എന്‍.കെ.ഉണ്ണികൃഷ്ണന്, രവിചന്ദ്രന്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: