കൊച്ചി : എല്‍ ആന്‍ഡ് ടി ഗ്രൂപ്പിന്റെ ചണ്ഡീഗഡിലെ കൊമേഴ്സ്യല്‍ റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റ് കാര്‍ണിവല്‍ ഗ്രൂപ്പ് ഏറ്റെടുത്തു. ശ്രീകാന്ത് ഭാസി പ്രമോട്ട് ചെയ്യുന്ന കാര്‍ണിവല്‍ ഗ്രൂപ്പ് 1785 കോടി രൂപയ്ക്കാണ് പ്രോജക്ട് ഏറ്റെടുത്തത്.
ചണ്ഡീഗഡിലെ എലന്റേമാള്‍, ആഡംബര ഹോട്ടലായ ഹയാത്ത് എന്നിവയും കാര്‍ണിവല്‍ ഗ്രൂപ്പ് സ്വന്തമാക്കിയവയില്‍ ഉള്‍പ്പെടുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടുത്തകാലത്ത് നടക്കുന്ന ഏറ്റവും വലിയ തുകയുടെ ഇടപാടാണ് ഇത്.
കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്പോളിയോയുടെ ഭാഗമായിട്ടുള്ള ആസ്തികെട്ടിപ്പെടുക്കലാണ് ഏറ്റെടുക്കലിന്റെ ഉദ്ദേശ്യം. ചണ്ഡിഗഡ് പ്രോജക്ട് ഒരു പ്രത്യേക യൂണിറ്റായി തുടരുമെന്നും നിലവിലുള്ള ഇന്ത്യന്‍ മാനേജ്മെന്റായിരിക്കും അത് നയിക്കുകയെന്നും ശ്രീകാന്ത് ഭാസി കൂട്ടിച്ചേര്‍ത്തു.
ചണ്ഡീഗഡിലെ ഒരു ലാന്‍ഡ് മാര്‍ക്കാണ് എല്‍ ആന്‍ഡ് ടി. പന്ത്രണ്ട് അവാര്‍ഡുകള്‍ ആണ്എലന്റേമാള് നേടിയിട്ടുള്ളത്. 20 ഏക്കറിലാണ് എലന്റേമാള്‍, 1.5 ദശലക്ഷം ചതുരശ്ര അടിയാണ് റീട്ടെയില്‍ സ്പേയ്സ്. ചണ്ഡീഗഡിലെ ഏറ്റവും വലിയ മാള്‍. ഹൈപ്പര്‍ മാര്‍ക്കറ്റ്, ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോര്‍, സ്പോര്‍ട്സ് ബാര്‍, ബൗളിങ്ങ് അലേ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ മള്‍ടിപ്ലക്സും.
കാര്‍ണിവല്‍ പ്രോജക്ട് ഏറ്റെടുക്കുന്ന മൂന്നാമത്തെ പ്രോജക്ടാണിത്. കൊച്ചിയിലെ ലീലാ ഇന്‍ഫോപാര്‍ക്ക് തിരുവനന്തപുരത്തെ ലീലാ ടെക്നോപാര്‍ക്ക് എന്നിവയാണ് ആദ്യത്തെ രണ്ടു പ്രധാന പദ്ധതികള്‍. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മള്‍ട്ടിപ്ലക്സ് സംരംഭമായ സിനിമാസും കാര്‍ണിവല്‍ ഗ്രൂപ്പ് സ്വന്തമാക്കുകയാണ്. മുകേഷ് അംബാനിയുടെ നെറ്റ് വര്‍ക്ക് 18 മീഡിയയുടെ സബ്സിഡിയറി ആയ കാപ്പിറ്റല്‍ 18ന്റെ ഗ്ലീറ്റ്സ് സിനിമാസും കാര്‍ണിവല്‍ ഗ്രൂപ്പ് ഈ വര്‍ഷം ഏറ്റെടുക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: