കൊച്ചി: ചെറുകിട സ്വയംതൊഴില്‍ സംരംഭകരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി മുദ്ര യോജന വായ്പയുടെ ജില്ലാതല വിതരണോദ്ഘാടനം ബാങ്കിന്റെ പെരുമ്പാവൂര്‍ ശാഖയില്‍ ചെന്നൈ സോണല്‍ വായ്പ വിഭാഗം ജനറല്‍ മാനേജര്‍ സഞ്ജയ് ശര്‍മ്മ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ മുദ്ര ബാങ്കിന്റെ സി.ഇ.ഒ ജിജി മാമന് മുഖ്യ പ്രഭാഷണം നടത്തി. യൂണിയന് ബാങ്കിന്റെ ജില്ലയിലെ വിവിധ ശാഖകളില്‍ നിന്നും അര്‍ഹരായ 1668 സംരംഭകര്‍ക്ക് 7.5 കോടി രൂപ വായ്പ നല്കി. സാധാരണ സംരംഭകര്‍ക്ക് സ്വയം തൊഴിലിനായി ധനസഹായം നല്‍കുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ഈ പദ്ധതി ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്നായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. ശിശു സ്കീമില്‍ ഒരു വ്യക്തിക്ക് 50000/ രൂപ വരെയും, കിഷോര്‍ സ്കീമില്‍ 50000/ രൂപ മുതല്‍ 5 ലക്ഷം വരെയും, തരുണ്‍ സ്കീമില്‍ 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപാ വരെയുമാണ് വായ്പ ലഭിക്കുക.
മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. ബാങ്കിന്റെ എറണാകുളം റീജിയണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര് നല്ലൈയ്യപ്പന്‍, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ വി. അനില്‍കുമാര്‍, ക്രഡിറ്റ് ഡിവിഷന് ചീഫ് മാനേജര്‍ സി. സതീഷ്, ആര്‍സെറ്റി ഡയറക്ടര്‍ ബിജോയ് നായര്‍, ശാഖ മാനേജര്‍ ഗുരുചരണ്‍ നന്ദഗിരി വെങ്കട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: