മലപ്പുറം: കരിങ്കല്‍ ക്വാറി മേഖലയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഓള് കേരളാ ക്രഷര്‍ ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കരിങ്കല്‍ ക്വാറി ഉടമകള്‍ സമരത്തിലാണെന്ന വാര്‍ത്ത ശരിയല്ല. ആവശ്യമായ അനുമതികള്‍ ലഭിക്കാത്തതാണ് കവാറി പ്രവര്‍ത്തനം നിലച്ചതിന് കാരണം. കുറച്ച് ക്വാറി ഉടമകള്‍ മാത്രമാണ് സമരത്തിലുള്ളത്. ഒരു ഹെക്ടറില്‍ താഴെയുള്ള ക്വാറികളാണ് സംസ്ഥാനത്ത് അധികവും. അതിനാല്‍ ഇത്തരം ക്വാറികള്‍ക്ക് മൈന്‍ പ്ലാന്‍ വ്യവസ്ഥയോടുകൂടിയും ഇ.സി. എടുത്തും പ്രവര്‍ത്തിക്കുക പ്രായോഗികമല്ല. അതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങി നല്‍കണം. മൈനിംഗുമായി ബന്ധപ്പെട്ട് സുപ്രേീം കോടതിയിലും ഹൈക്കോടതിയിലും വരുന്ന കേസുകളില്‍ ഗവണ്മെന്റിന്റെ നിലപാട് അറിയിക്കുന്നതിന് വിദ്ഗധരായ വക്കീലുമാരെ നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് പ്രത്യേകം ലീഗല്‍ അഡൈ്വസറെ നിയമിക്കുക, ഇക്കാര്യത്തില്‍ നിയമ ഭേദഗതി വരുത്തുകയും ജി.ഒ. ഇറക്കുകയും ചെയ്യുക അുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു. ചെയര്മാന് ആലി മൊയ്തീന്‍ഹാജി, കെ.സി.കുഞ്ഞുകുട്ടി, സി.മുഹമ്മദ് ഇക്ബാല്‍, അബ്ദുള്‍ റസാഖ് എന്നിവര്‍ വാര്‍ത്താസമ്മേനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: