പെരിന്തല്‍മണ്ണ: പനങ്ങാരയിലെ മലഞ്ചരക്ക് ഗോഡൗണ്‍ പൊളിച്ച് കവര്‍ച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി. കോട്ടക്കല്‍ പുത്തൂര്‍ സ്വദേശി പുതുക്കുടി വീട്ടില്‍ നിസാമുദീന്‍(26) എന്ന നിസാമാണ് അറസ്റ്റിലായത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം. മങ്കട സ്റ്റേഷന് പരിധിയിലെ പനങ്ങാര ടൗണിലുള്ള റോയല്‍ സ്പൈസസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. 10 ലക്ഷം രൂപയോളം വിലവരുന്ന 24 ചാക്ക് കുരുമുളക് മോഷണം പോയിരുന്നു. കേസ് സിഐ കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചുവരികായായിരുന്നു. അന്വേഷണത്തില്‍ സംഘത്തെ കുറിച്ചും കളവ് മുതല്‍ വില്‍പ്പന നടത്തിയ കടയേകുറിച്ചും വ്യക്തമായ സൂചന ലഭിച്ചിരുന്നു. ഈ സംഘത്തിലെ നാല് പേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മോഷണത്തിന്റെ സൂത്രധാരന്‍ നിസാം ഒളിവിലായതിനാല്‍ പിടികിട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നുമാണ് ഇയാളെ പിടികൂടിയത്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ബൈക്കിലെത്തി സ്ത്രീകളുടെ മാലപൊട്ടിച്ചതിനും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഭവനഭേദനത്തിനും ബൈക്കി മോഷണത്തിനും ഇയാളുടെ പേരില്‍ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
സിഐയെ കൂടാതെ മങ്കട എസ്ഐ, ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ പി.മോഹന്‍ദാസ്, സി.പി.മുരളി, പി.ന്.മോഹനകൃഷ്ണന്, എന്‍.ടി.കൃഷ്ണകുമാര്‍, രത്നാകരന്, ടി.കുഞ്ഞായമു തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: