മലപ്പുറം: ഹിന്ദുക്കള്‍ ആലസ്യത്തില്‍ നിന്നും ഉണര്‍ന്ന് ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന വൈചാരിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ മനസുകളെ സ്വാധീനിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ക്കാണ് സംഘടനകള്‍ രൂപം കൊടുക്കേണ്ടത്. അതിനായി ഓരോ സംഘടനയും ഒരു പ്രത്യേക ലക്ഷ്യത്തോടെ മാത്രം പ്രവര്‍ത്തിക്കണം. വരും തലമുറയെ ചരിത്രബോധമുള്ളവരാക്കി മാറ്റേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ചരിത്രബോധമുള്ള ഒരു സമൂഹത്തിനെ ചാരിത്ര്യം ഉണ്ടാകുകയുള്ളു.
എന്നും പ്രതിരോധനിരയില്‍ നില്ക്കുന്ന ഹിന്ദു അതില്‍ നിന്നും മാറി സമൂഹത്തെ നയിക്കുന്ന തരത്തിലേക്ക് വളരണം. ചരിത്രങ്ങളെല്ലാം വളച്ചൊടിച്ചു കൊണ്ടിരിക്കുകയാണ്. മാപ്പിള ലഹളയെന്ന മലബാര്‍ കലാപത്തിന്റെ ശരിയായ ചരിത്രം വരും തലമുറയെങ്കിലും പഠിക്കണം. ഇന്ന് മലബാര്‍ കലാപമെന്നാല്‍ പെന്ഷന് വാങ്ങാനുള്ള ഉപാധിയായാണ് ചിലര്‍ കാണുന്നത്. കര്‍ക്കടക മാസത്തെ രാമായണ മാസമാക്കി മാറ്റിയപ്പോള്‍ എതിര്‍ത്തവരെല്ലാം ഇന്നതിനെ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ഹിന്ദു ഉണര്‍ന്നാല്‍ സമൂഹം ഉണര്‍ന്നു എന്ന് പറയുന്നതില്‍ സത്യമുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് മലപ്പുറം ജില്ലാ സംഘചാലക് എന്‍.എം.കദംബന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ചര്‍ച്ച നടന്നു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ സമാപനഭാഷണം നടത്തി. യോഗത്തില്‍ ആര്‍എസ്എസ്, വിഎച്ച്പി, ക്ഷേത്രസംരക്ഷണസമിതി, ബാലഗോകുലം, എന്‍ടിയു, അഭിഭാഷക പരിഷത്ത്, എന്‍ജിഒ സംഘ് തുടങ്ങിയ വിവിധക്ഷേത്ര പ്രധിനിധികളും വിവിധ സാമുദായിക സംഘടനാ നേതാക്കളും പങ്കെടുത്തു.
മലപ്പുറം ജില്ലയുടെ ഇന്നലെകളുടെ ചരിത്രം വരും തലമുറ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളും വിധം രേഖപ്പെടുത്തി വെക്കാനും, ഇന്നത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി നാളെയുടെ ലക്ഷ്യം നിര്‍ണ്ണയിക്കാനുമുള്ള ചര്‍ച്ചകള്‍ നടന്നു. ജില്ലയിലെ സമസ്ത മേഖലയിലും ഇന്ന് ഹിന്ദു അവഗണിക്കപ്പെടുകയാണ്. ഭൂരിപക്ഷമാണെന്ന് സര്‍ക്കാര്‍ എപ്പോഴും പറയുന്ന ഹിന്ദു ജില്ലയില്‍ ന്യൂനപക്ഷമാണ്. ഭാരതത്തിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒരുപിടി മഹാന്മാര്ക്ക് ജന്മം നല്കിയ മലപ്പുറത്തിനെ നശിപ്പിക്കാനാണ് ചിലരുടെ നീക്കം. അതിനെതിരെ സംഘടിക്കേണ്ടത് അനിവാര്യമാണെന്നും ഭാരതീയ സംസ്കാരത്തിലൂന്നി ജീവിക്കാന്‍ ജനങ്ങളെ ബോധവല്ക്കരിക്കാനുമുള്ള ഉറച്ച തീരുമാനത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തരും മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: