കോട്ടയം:സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കാവശ്യമായ ക്വാറി ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് ബില്‍ഡേഴ്സ് അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റ് അലക്സ് പെരുമാലില്‍ ആവശ്യപ്പെട്ടു.
കോട്ടയത്തു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രംഗത്ത് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിച്ചാലും തീരുമാനമെടുക്കുവാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.
350 അപേക്ഷകരില്‍ 64 ക്വാറികള്ക്കുമാത്രമാണ് ഇതുവരെ പരിസ്ഥിതി അനുമതി ലഭിച്ചിട്ടുള്ളു. എന്നാല്‍ അനധികൃത ക്വാറികള്‍ വനത്തിനുള്ളില്പോലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുതടയാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതുകൊണ്ട് ക്വാറി ഉല്‍പ്പന്നങ്ങളുടെ വിലയ്ക്കും നിയന്ത്രണമില്ല.
സര്‍ക്കാര്‍ഭൂമി പാട്ടത്തിനെടുത്ത് ഖനനം ചെയ്യുന്ന പാറകളും അനുബന്ധ നിര്‍മ്മാണ വസ്തുക്കളും സര്‍ക്കാര്‍ പദ്ധതികള്‍ക്കും, ഭവന നിര്‍മ്മാണത്തിനും വേണ്ടിമാത്രമേ ഉപയോഗിക്കാന്‍ അനുവദിക്കാവൂ. ഇതിന്റെ വില സര്‍ക്കാര്‍ നിശ്ചയിക്കുകയും ചെയ്യണം. അങ്ങനെ വരുമ്പോ ക്വാറി രംഗത്തെ അനധികൃത സംരംഭകര്‍ പിന്മാറുമെന്നും അലക്സ് പെരുമാലിലും വര്‍ഗ്ഗീസ് കണ്ണമ്പള്ളിയും അഭിപ്രായപ്പെട്ടു. സിമന്റിന്റെ വില നിയന്ത്രിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: