കൊച്ചി: ഫോര്‍ഡ് ഇന്ത്യയുടെ പുതിയ ഫിഗോ കേരള വിപണിയിലെത്തി. വില 4,38,765 രൂപ മുതല്‍. കോംപാക്ട് സെഡാന് വിഭാഗത്തിലെ ഏറ്റവും പുതിയ കാറായ ഫിഗോ സുരക്ഷയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇടപ്പള്ളി കൈരളി ഫോര്‍ഡില്‍ നടന്ന ചടങ്ങില്‍ ഫോര്‍ഡ് ഇന്ത്യ ഡീലര്‍ ഡവലപ്മെന്റ് ജനറല്‍ മാനേജര്‍ ലക്ഷ്മി റാം കുമാര്‍ പുതിയ ഫിഗോ അവതരിപ്പിച്ചു.
മറ്റ് ഹാച്ച് ബാക് കാറുകളില്‍ നിന്നും വ്യത്യസ്തമാണ് പുതിയ ഫിഗോയുടെ ഡൈനാമിക് രൂപകല്പന. ബാസ്, ആംബിയന്റ്, ട്രെന്‍ഡ്, ട്രെന്‍ഡ് പ്ലസ് ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിവയാണ് ആറ് ട്രിമ്മുകള്‍. 2,491 മി.മി ആണ് വീല്‍ബേയ്സ്. ഗ്രൗണ്ട് ക്ലിയറന്‍സ് 174 മി.മീറ്ററും. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 18.16 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 25.83 കിലോമീറ്ററും.
പണത്തിന് മികച്ച മൂല്യം നല്കുന്ന ഒരു പാക്കേജാണ് ഫിഗോയുടെ പുതിയ രൂപമെന്ന് ലക്ഷ്മി റാം കുമാര്‍ അവകാശപ്പെട്ടു. കൈരളി ഫോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് ജെ ചെറുക, ഫോര്‍ഡ് ഇന്ത്യ റീജിയണല്‍ സെയില്‍സ് മാനേജര്‍ മുഹമ്മദ് സനൂജ് എന്നിവര്‍ സന്നിഹിതരായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: