കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ജിനീയറിംഗ് കമ്പനികളിലൊന്നായ ഗ്രീവ്സ് കോട്ടണ്‍ ലിമിറ്റഡ് മിനി പവര്‍ ടില്ലര്‍, പാഡി വീഡര്‍ എന്നിവ വിപണിയിലെത്തിച്ചു. ‘സമ്പൂര്‍ണ സ്വദേശി’ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ കാര്‍ഷികോപകരണങ്ങള്‍ കമ്പനി വിപണിയില്‍ എത്തിക്കുന്നത്.രണ്ടു ഉപകരണങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുളള ടില്ലര്‍, പാഡി വീഡര്‍ എന്നിവ.
ഈ ഉപകരണങ്ങള്‍ സ്ത്രീകള്‍ക്കുള്‍പ്പെടെ ആര്‍ക്കും പ്രവര്‍ത്തിപ്പിക്കുക എളുപ്പമാണ്.
കരിമ്പ്, പരുത്തി, വാഴ, മുളക്, മള്‍ബറി, കുങ്കുമം തുടങ്ങി വിവിധ കൃഷികള്‍ക്കു യോജ്യമായ വിധത്തില്‍ നിലം ഒരുക്കല്‍, കളപറിക്കല്‍, കുഴിയെടുക്കല്‍ തുടങ്ങി വിവിധോദ്ദേശ്യ കാര്‍ഷിക യന്ത്രമാണ് മിനി പവര്‍ ടില്ലര്‍. കാര്‍ഷകര്‍ക്കു ഇവ ഉപയോഗിച്ച് തൊഴില്‍ ദിനങ്ങള്‍ ലാഭിക്കുവാന്‍ സാധിക്കും.
നെല്‍കൃഷിയിടങ്ങളില്‍ കള പറിക്കാന്‍ ഉത്തമമാണ് പാഡി വീഡര്‍. ഭാരം കുറഞ്ഞതിനാല്‍ സ്ത്രീകള്‍ക്കുപോലും ഇതു ലളിതമായി ഉപയോഗിക്കുവാനും അതുവഴി അവരുടെ അധ്വാനഭാരം കുറയ്ക്കുവാനും ഇതു സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: