കൊച്ചി : ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ അസംഘടിത സ്ഥാപനങ്ങളില്‍ നിന്നും മറ്റും പണം കടം വാങ്ങുന്നതിനെതിരെ എച്ച്ഡിഎഫ്സി ബാങ്ക് നിര്‍മിച്ച ചലച്ചിത്രം ധന്ചായത്തിന്റെ കേരളത്തിലെ പ്രദര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ ലഭ്യമായിട്ടുള്ള ബാങ്കിംങ് സേവനങ്ങളെകുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കിയെടുക്കുന്നതിനായാണ് ഈ ചലച്ചിത്രം തയ്യാറാക്കിയിരിക്കുന്നത്. വാനുകളില്‍ രാജ്യത്തെ ആയിരകണക്കിന് ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ ഇത് പ്രദര്‍ശിപ്പിക്കുന്നതാണ്.
എച്ച്ഡിഎഫ്സി ബാങ്ക് ബ്രാഞ്ച് ബാങ്കിംങ് ഹെഡ് അരുണ്‍ മേദിരത്ത ധന്ചായത് പ്രദര്‍ശന വാഹനങ്ങളുടെ ഫഌഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. ധന്ചായത് പദ്ധതി നടപ്പിലാക്കുന്ന പതിമൂന്നാമത്തെ സംസ്ഥാനമാണ് കേരളം. എറണാകുളം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ 63 ഗ്രാമങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. കൊച്ചിയില്‍ നടന്ന ഫഌഗ് ഓഫ് ചടങ്ങില്‍ എച്ച്ഡിഎഫ്സി ബാങ്ക് സോണല്‍ ഹെഡ് എസ്. എസ്. ജയശങ്കറും മറ്റ് ഉന്നത ഉദ്യാഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: