മലപ്പുറം: മുണ്ടുപറമ്പ് വാതകശ്മശാനം നന്നാക്കാതെ നഗരസഭ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി മുനിസിപ്പല്‍ കമ്മറ്റി കുറ്റപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ പുതിയത് നിര്‍മ്മിക്കുമെന്നും ഒരാഴ്ചക്കുള്ളില്‍ ബദല്‍ സംവിധാനമൊരുക്കുമെന്നും മലപ്പുറം മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചതായി പ്രസ്താവന വന്നിട്ട് രണ്ടുമാസമായിട്ടും ഇന്നേവരെ ഒരു പണിയും തുടങ്ങിയിട്ടില്ല. ഒരു ബദല്‍ സംവിധാനവും ഒരുക്കിയിട്ടുമില്ല. പുതിയ ശ്മശാനത്തിന്റെ പണി ഉടനെ ആരംഭിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് വില്ലോടി സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.അച്യുതന്, ഫാന്റസി ബാബു, ബാഷ കോലേരി, കെ. ഗോപിനാഥന്, കെ.അനീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: