കൊച്ചി: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള നടനും സംവിധാകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ഇന്നലെ രാവിലെയോടെ അദ്ദേഹത്തെ പരീക്ഷണാടിസ്ഥാനത്തില്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി.
പേരു വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ടെന്നും അമ്മ കെ.പി.എ.സി. ലളിതയെ തിരിച്ചറിയാന്‍ സാധിച്ചെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
ശനിയാഴ്ചയാണ് എറണാകുളത്ത് നിന്നും പേട്ടയിലെ വീട്ടിലേക്ക് പോകുമ്പോള്‍ തൈക്കൂടംകപ്പേളക്ക് സമീപം സിദ്ധാര്‍ത്ഥ് സഞ്ചരിച്ച കാര്‍ മതിലില്‍ ഇടിച്ച് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: