തിരുവനന്തപുരം: ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ അര്ത്ഥായ ( ‘Arthaya’ ) പ്രകാശനം ചെയ്തു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ശശിതരൂര്‍ എംപി പങ്കജ് ഹോട്ടല്‍ സിഇഒ ഡി.ചന്ദ്രശേഖരന് നായര്‍ക്ക് നല്കി പ്രകാശനം ചെയ്തു.
ഹിന്ദുസമൂഹത്തിലെ ബിസിനസിന്റെ ഉയര്‍ച്ചയ്ക്ക് ഹിന്ദു ഇക്കണോമിക് ഫോറം പോലുള്ള സംഘടനകള്‍ ആവശ്യമാണെന്ന് തരൂര്‍ പറഞ്ഞു. എച്ച്ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഗോപകുമാര്‍ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് വിവരിച്ചു. ചടങ്ങില്‍ ഇരുനൂറിലധികം വ്യവസായികള്‍ പങ്കെടുത്തു. സുധീര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി രാമകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: