പരപ്പനങ്ങാടി: ജില്ലയിലെ ക്ഷേത്ര മോഷണങ്ങള്‍ക്ക് കുറവ് സംഭവിക്കുന്നില്ല. ഇന്നലെ പരപ്പനങ്ങാടി അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. രാവിലെ പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഭണ്ഡാരം തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പ്രഥമിക അന്വേഷണം നടത്തി. നെടുവ പ്രദേശത്ത് തുടര്‍ച്ചയായി ക്ഷേത്രമോഷണങ്ങള്‍ നടക്കുകയാണ്. ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും അധികൃതര്‍ മാറി നടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ശ്രീമൂകാംബിക റിലീജിയസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ളതാണ് അയ്യപ്പന്‍കാവ് ക്ഷേത്രം. ഏതാ നും മാസങ്ങള്‍ക്ക് മുമ്പ് ഇതിനടുത്ത പിഷാരിക്കല്‍ മൂകാംബിക ക്ഷേത്രത്തിലും മോഷ ണം നടന്നിരുന്നു. അന്ന് നിലവറയില്‍ നിന്നും നിലവിളക്കും ഓട്ടുപാത്രങ്ങളുമടക്കം ലക്ഷകണക്കിന് രൂപയുടെ മുതലുകള്‍ മോഷ്ടിക്കപ്പെട്ടു. സമാനമായി ഹരിപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ വെള്ളിപ്പാത്രങ്ങളും മോ ഷണം പോയിരുന്നു. സ്ഥിരമായി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടന്നിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിയാത്തത് ഭക്തര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നു. ഹൈന്ദവ ആരാധനാലയങ്ങള്‍ക്ക് നേരെ മാത്രമുള്ള തുടര്‍ച്ചയായ അതിക്രമങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ട്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇതിനായി പ്രത്യേക മാഫിയ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരെ പിടികൂടണമെന്നും ഹിന്ദുഐക്യവേദി പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: