കൊച്ചി: ഐ ടി കമ്പനിയായ ഡെല്‍ ഇന്ത്യയ്ക്ക് ക്ലയന്റ് സൊല്യൂഷന് രംഗത്ത് നേട്ടം. കഴിഞ്ഞ മാസം വരെയുള്ള ഐ ഡി സിയുടെ ഏഷ്യ പസഫിക് ക്വാര്ട്ടെര്ലി പി സി ട്രാക്കര്‍ കണക്കനുസരിച്ച് ഇന്ത്യന്‍ പി സി വിപണിയില്‍ 21.6 ശതമാനവും ഡെല്‍ ഇന്ത്യക്കാണ്. വാണിജ്യ പി സി വിപണിയില്‍ പ്രതിവര്‍ഷം 5.7 ശതമാനമാണ് വളര്‍ച്ച.
വാണിജ്യ ഉപയോഗത്തിനായുള്ള ഉത്പന്നങ്ങളില്‍ അത്യാധുനിക സാങ്കേതിക വിദ്യയും മികച്ച ഗുണമേന്മയും ഉറപ്പ് വരുത്താന്‍ ഡെല്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ക്ലയന്റ് സൊല്യൂഷന്‍സ് ബിസിനസ് ജനറല്‍ മാനേജര്‍ ഇന്ദ്രജിത്ത് ബെല്‍ഗുണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: