മൂന്നാര്‍ : മൂന്നാര്‍ കണ്ണന് ദേവന് തേയില തോട്ടത്തിലെ തൊഴിലാളികള്‍ നടത്തുന്ന ഉപരോധ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ സംഘപരിവാര്‍ നേതാക്കളെ ആക്രമിച്ചത് സിപിഎം ആസൂത്രിതമായി നടത്തിയതായിരുന്നുവെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗ്ഗീസ്, ബിജെപി ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന് എന്നിവര്‍ ആരോപിച്ചു. ലാഭകരമായി കണ്ണന്‍ദേവന്‍ കമ്പനി പ്രവര്‍ത്തിക്കുമ്പോള്‍ ബോണസ് ഏകപക്ഷീയമായി ബോണസ് വെട്ടിക്കുറച്ചത് യൂണിയനുകളുടെ ഒത്തുകളിയുടെ ഭാഗമാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. മാനേജ്മെന്റുകളുടെ നിലപാടുകള്‍ക്കെതിരെ ബിഎംഎസ് മാത്രമാണ് ശക്തമായ നിലപാടെടുത്തിരിക്കുന്നത്. കെഡിഎച്ച് കമ്പനിയിലെ സൈലന്റവാലി ഡിവിഷനിലെ മുഴുവന്‍ തൊഴിലാളികള്‍ മുമ്പ് മറ്റ് യൂണിയനുകള്‍ വിട്ട് ബിഎംഎസില്‍ ചേര്‍ന്നിരുന്നു. തൊഴിലാളികള്‍ തങ്ങളുടെ യൂണിയന് വിട്ട് ബിഎംഎസില്‍ ചേരുമെന്ന് ഭീതി പൂണ്ട സിപിഎം നേതൃത്വം മൂന്നാര്‍ എസ്.സി കോളനി നിവാസിയായ ശക്തിവേല്‍, നടയാര്‍ നിവാസി രമേശ്, ഈശ്വര്‍, പൗള്‍ രാജ് എന്നിവരുടെ നേതൃത്വത്തില്‍ 20ഓളം പേര് ചേര്‍ന്നാണ് ബിഎംഎസ് ബിജെപി നേതാക്കളെ ആക്രമിച്ചത്. പത്രസമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് ബി. വിജയന്, ജോ. സെക്രട്ടറി എന്‍.ബി മോഹന്‍ദാസ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ. കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
തൊടുപുഴ : മൂന്നാര്‍ കെഡിഎച്ച് കമ്പനിയിലെ തേയിലതോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.എന്‍ രവീന്ദ്രന്റെയും ബിജെപി ജില്ലാ സെക്രട്ടറി സോജന് ജോസഫിന്റെയും നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് നേരെ നടന്ന ആക്രമണം സിപിഎം നേതൃത്വത്തില്‍ ആസൂത്രണം ചെയ്തതാണെന്ന് സംഘപരിവാര്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു എന്നിവര്‍ ആരോപിച്ചു. തൊടുപുഴയില്‍ നടന്ന പത്രസമ്മേളനത്തില്‍ ബിഎംഎസ് മേഖല പ്രസിഡന്റ് കെ. ജയന്, സെക്രട്ടറി കെ.ആര് വിജയന്, ദേശീയ സമിതിയംഗം പി.പി സാനു, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് അജി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്. പത്മഭൂഷണ്‍ എന്നിവര്‍ പങ്കെടുത്തു.
കട്ടപ്പന: മൂന്നാര്‍ കണ്ണന് ദേവന് തേയില തോട്ടത്തിലെ തൊഴിലാളികള്‍ നടത്തുന്ന ഉപരോധ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ സംഘപരിവാര്‍ നേതാക്കളെ ആക്രമിച്ചത് സിപിഎം ആസൂത്രിതമായി എന്ന് സംഘപരിവാര്‍ നേതാക്കല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളികള്‍ തങ്ങളുടെ യൂണിയന്‍വിട്ട് ബിഎംഎസില്‍ ചേരുമെന്ന ഭീതിപൂണ്ട സിപിഎം നേതാക്കള്‍ തങ്ങളുടെ സ്ഥിരം ഗുണ്ടകളെ ഉപയോഗിച്ച് ആക്രമം അഴിച്ചുവിട്ടതെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ബി. എം. എസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ്, വൈസ് പ്രസിഡന്റ് ബി വിജയന്, ജോയിന്റ് സെക്രട്ടറി എന്‍. ബി മോഹന്‍ദാസ്, ജി.ടി.ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: