തൊടുപുഴ: ആപ്പിളിന് ചുവന്ന നിറം ലഭിക്കുവാനും ആകര്ഷണീയതയ്ക്കുമായി വന്‍തോതില്‍ വന്‍ തോതില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നു. കഴിഞ്ഞ ദിവസം വടക്കുംമുറി സ്വദേശിയായ അനില്‍ വാങ്ങിയ ആപ്പിള്‍ മുറിച്ചപ്പോഴാണ് ഉള്ളില്‍ നിറം കണ്ടത്. സംശയം തോന്നിയ ഇദ്ദേഹം ആപ്പിള്‍ വീണ്ടും മുറിച്ചപ്പോഴും ചുവപ്പ് കളര്‍ വിവിധ ഇടങ്ങളില്‍ കണ്ടെത്തി. നഗരത്തിലെ ഒരു വഴിയോര കച്ചവടശാലയില് നിന്നുമാണ് ഇടത്തരം വലിപ്പം വരുന്ന ആപ്പിള്‍ വാങ്ങിയതെന്ന് അനില്‍ പറഞ്ഞു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ആപ്പിളിന് കൂടുതല്‍ ഭംഗി ലഭിക്കുന്നതിനായി ചേര്‍ക്കുന്ന രാസവസ്തുക്കളാണ് ഇവ. ചൂടാക്കിയ വെള്ളത്തില്‍ ആപ്പിള്‍ ഇട്ടപ്പോള്‍ കളര്‍ ഇളകിയതായും ഇദ്ദേഹം പറഞ്ഞു. മുന്‍പ് തിളക്കം വര്‍ദ്ധിക്കുന്നതിനായി മെഴുക് പോലുള്ള രാസവസ്തുക്കള്‍ പൂശി ആപ്പിള്‍ വിപണിയില്‍ എത്തിയിരുന്നു. ഇന്നും ഇവ നിര്‍ബാധം തുടരുകയാണ്. മനുഷ്യ ശരീരത്തിന് ഹാനികരമായ ഇത്തരം പദാര്‍ത്ഥങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെങ്കിലും അവ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: