മറയൂര്‍: മറയൂരില്‍ പുലിയുടേത് എന്ന് സംശയിക്കുന്ന കാല്‍പ്പാട് കണ്ടെത്തി. ഇന്നലെ രാവിലെ പാമ്പാറില്‍ പുലിവെള്ളം കുടിക്കുന്നതായി കണ്ടതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പ് പുലിയുടെ കാല്‍പ്പാട് കണ്ട സ്ഥലത്ത് പരിശോധന നടത്തി. നാച്ചിവയല്‍ ചന്ദന റിസര്‍വിലാണ് പുലിയുടെ നിരവധി കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. രണ്ട് മാസം മുന്‍പ് മറയൂരില്‍ പുലി ഇറങ്ങിയതായി വ്യാപക പ്രചാരണം ഉണ്ടായിരുന്നു. പിന്നീട് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുച്ചപ്പുലിയാണ് മറയൂരില്‍ എത്തിയതെന്ന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: